ബിജെപി ഇടുക്കി മെഡിക്കല്‍ കോളേജ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി
ബിജെപി ഇടുക്കി മെഡിക്കല്‍ കോളേജ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ശോച്യാവസ്ഥയ്‌ക്കെതിരെയും ആരോഗ്യ മേഖലയെ തകര്‍ത്ത എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ദുരവസ്ഥയ്ക്ക് കോണ്‍ഗ്രസിനും എല്‍ഡിഎഫിനും ഒരേ പങ്കാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുതോണി സെന്റര്‍ ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് മെഡിക്കല്‍ കോളേജ് കവാടത്തില്‍ പൊലീസ് തടഞ്ഞു. ഇത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് അധ്യക്ഷനായി. ദേശീയ സമതിയംഗം ശ്രീനഗരി രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. സന്തോഷ് കുമാര്‍, കെ കുമാര്‍, രതീഷ് വരകുമല, ഷാജി നെല്ലിപ്പറമ്പില്‍, രഗ്നമ്മ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






