ഗാന്ധിജയന്തി ദിനാചരണം: വാഴവരയില്‍ ശുചീകരണം നടത്തി
ഗാന്ധിജയന്തി ദിനാചരണം: വാഴവരയില്‍ ശുചീകരണം നടത്തി

ഇടുക്കി: വാഴവരയില്‍ ഗാന്ധിജയന്തി ദിനാചരണം നടത്തി. സമൃദ്ധി എസ്എച്ച്ജിയും മര്‍ച്ചന്റ്‌സ് അസോസിയേഷനും ഗവ. സ്‌കൂളും ചേര്‍ന്നാണ് ദിനാചരണം നടത്തിയത്. വാഴവര ബസ് സ്റ്റോപ്പ് മുതല്‍ ഗവ. സ്‌കൂള്‍ വരെയുള്ള റോഡിന്റെ പരിസരമാണ് ശുചീകരിച്ചത്. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നീക്കം ചെയ്യുകയും ചെയ്തു. സമൃദ്ധി എസ്എച്ച്ജിയുടെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മൂന്നാം ഘട്ടമാണ് സേവനദിനമായി ആചരിച്ചത്. നാലാം ഘട്ടമായി കാരിത്താസ് ആശുപത്രിയുമായി ചേര്‍ന്ന് മെഗാ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 19ന് നടത്താനാണ് തീരുമാനം. സമൃദ്ധി എസ്എച്ച്ജി പ്രസിഡന്റ് പ്രദീപ് ശ്രീധരന്‍, സെക്രട്ടറി ബെന്റോ ജോസഫ്, സമൃദ്ധി രക്ഷാധികാരിയും നഗരസഭ കൗണ്‍സിലറുമായ ബെന്നി കുര്യന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി അഗസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് വി വി ബിനീഷ്, നിരവധി പ്രദേശവാസികളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
What's Your Reaction?






