ഉദയഗിരിയില്‍ ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്
ഉദയഗിരിയില്‍ ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

ഇടുക്കി: ഉദയഗിരി കൈരളിപടിക്ക് സമീപം ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് മധ്യവയസ്‌കയ്ക്ക് പരിക്ക്. പ്രകാശ് കൊച്ചുമമ്പലത്ത് സുരേന്ദ്രന്റെ ഭാര്യ ഫിലോമിനയ്ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ കാര്‍ മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു, ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിയുകയും ഫിലോമിന തെറിച്ച് വീഴുകയും ചെയ്തു. പരിക്കേറ്റ ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്കമണി പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






