ചെറുതോണി ടൗണില്‍ റോഡിലേക്ക് ചരിഞ്ഞ് നില്‍ക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ല: പ്രതിഷേധവുമായി നാട്ടുകാര്‍
ചെറുതോണി ടൗണില്‍ റോഡിലേക്ക് ചരിഞ്ഞ് നില്‍ക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ല: പ്രതിഷേധവുമായി നാട്ടുകാര്‍

ഇടുക്കി: ചെറുതോണി ടൗണില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍. 11 കെ വി കടന്നുപോകുന്ന വൈദ്യുതി പോസ്റ്റ് റോഡിലേയ്ക്ക് ചരിഞ്ഞ് നില്‍ക്കുന്നതാണ് ഭീഷണിക്ക് കാരണം. ഈ പോസ്റ്റില്‍ നിന്നാണ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് വൈദ്യുതി എത്തിക്കുന്നത്. നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും സ്റ്റേ ലൈന്‍ വലിക്കാന്‍ കെട്ടിട ഉടമ അനുമതി നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് പോസ്റ്റ് നിവര്‍ത്തുന്ന നടപടി പ്രതിസന്ധിയിലായി. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മാസങ്ങള്‍ക്ക് മുമ്പ് ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല. അടിയന്തരമായി അപകട ഭീഷണിയിലായ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






