ഇടുക്കി രൂപതാ കാല്‍നട തീര്‍ഥാടനം: എഴുകുംവയല്‍ കരിശുമലകയറി അരലക്ഷത്തിലേറെ വിശ്വാസികള്‍
ഇടുക്കി രൂപതാ കാല്‍നട തീര്‍ഥാടനം: എഴുകുംവയല്‍ കരിശുമലകയറി അരലക്ഷത്തിലേറെ വിശ്വാസികള്‍

ഇടുക്കി: ഇടുക്കി രൂപത കാല്‍നട കുരിശുമല തീര്‍ഥാടനത്തിന്റെ ഭാഗമായി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനൊപ്പം അരലക്ഷത്തിലേറെപ്പേര്‍ മലകയറി. വ്യാഴാഴ്ച വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ നിന്നും രാജാക്കാട്, വെള്ളയാംകുടി, അടിമാലി ,മുരിക്കാശേരി മേഖലകളില്‍നിന്നുമെത്തിയ കാല്‍നട തീര്‍ഥാടനം രാവിലെ 9ന് മലയടിവാരത്തുള്ള കപ്പേളയില്‍ എത്തിച്ചേര്‍ന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രി, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി, ഇടവക പാലിയേറ്റീവ് കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം സജീവമായി പ്രവര്‍ത്തിച്ചു. ഇടുക്കി രൂപതയ്ക്ക് പുറമേ കാഞ്ഞിരപ്പള്ളി ,ചങ്ങനാശേരി ,പാലാ തുടങ്ങിയ രൂപതകളില്‍ നിന്ന് വൈദികരുടെയും സന്യാസിനികളുടെയും നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശുമലയില്‍ എത്തിയിരുന്നു. മലകയറി മുഴുവന്‍ വിശ്വാസികള്‍ക്കും നേര്‍ച്ചക്കഞ്ഞിയും ഇടവക സമൂഹം ഒരുക്കിയിരുന്നു. കുടിവെള്ളം, പാര്‍ക്കിങ് സൗകര്യം, ഗതാഗത നിയന്ത്രണം, അനൗണ്‍സ്‌മെന്റ് ഇവയെല്ലാം സജീവമായി പ്രവര്‍ത്തിച്ചത് തീര്‍ഥാടകര്‍ക്ക് പ്രയോജനമായി. ദുഃഖവെള്ളിയാഴ്ച കട്ടപ്പന, നെടുങ്കണ്ടത്തം ഭാഗങ്ങളില്‍ നിന്ന് കുരിശുമലയിലേയ്ക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും.
What's Your Reaction?






