കുഴല്‍കിണര്‍ റീചാര്‍ജിങ്: മലയാളി ചിരി ക്ലബ്ബിന്റെ ആശയത്തെ അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍
കുഴല്‍കിണര്‍ റീചാര്‍ജിങ്: മലയാളി ചിരി ക്ലബ്ബിന്റെ ആശയത്തെ അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: ഭൂജല സംരക്ഷണം ലക്ഷ്യമിട്ട് മലയാളി ചിരി ക്ലബ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ കിണര്‍ കുഴല്‍കിണര്‍ റീചാര്‍ജിങ്ങിനെ വിഷന്‍ 2031 സെമിനാറില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അഭിനന്ദിച്ചു.
സര്‍ക്കാര്‍ സബ്‌സിഡിയോടെ നീര്‍നവ എന്ന പേരില്‍ കിണര്‍, കുഴല്‍കിണര്‍ റീചാര്‍ജിങ് പദ്ധതിയും മന്ത്രി സെമിനാറില്‍ പ്രഖ്യാപിച്ചു. പദ്ധതിയ്ക്ക് കാരണമായ ആശയം ആദ്യമായി അവതരിപ്പിച്ചതും മലയാളി ചിരി ക്ലബ് ആണ്. ഈ ആശയത്തെ പിന്‍തുടര്‍ന്ന് അവര്‍ റീചാര്‍ജിങ് നടത്തിയ കിണറുകള്‍ സന്ദശിച്ചതിന്റെയും നടത്തിയ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റും ജലനിധിയുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ നീര്‍നവ പദ്ധതി നടപ്പിലാക്കുന്നത്.
What's Your Reaction?