അയ്യപ്പൻ കോവിൽ പഞ്ചായത്തിൽ വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ
അയ്യപ്പൻ കോവിൽ പഞ്ചായത്തിൽ വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ

അയ്യപ്പൻകോവിൽ : പരപ്പ് ചാവറഗിരി സി എം ഐ സ്പെഷ്യൽ സ്കൂളും അയ്യപ്പൻകോവിൽ ഹോമിയോ ആശുപത്രിയും, പഞ്ചായത്തും ചേർന്ന് വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ വെട്ടികാലായിൽ ഉദ്ഘാടനം ചെയ്തു. ഡോ. മാളു പ്രദീപ് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
മെൻസ്ട്രൽ ഹെൽത്ത്, സ്ട്രെസ് മാനേജ്മെന്റ് , തൈറോയ്ഡ്, പ്രീ ഹൈപ്പർ ടെൻഷൻ, പ്രീഡൈബെറ്റിസ്, രോഗ നിർണയം, ഗുഡ് ഹെൽത്ത് പ്രാക്ടീസ് ബോധവത്കരണ ക്ലാസ് തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരുന്നു. വിവിധ രോഗ പരിശോധനകളും മരുന്ന് വിതരണവും ക്യാമ്പിൽ നടന്നു.
കേരള സർക്കാർ ആയുസ്സ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ്, ഇത്തരത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്
What's Your Reaction?






