ഡിവൈഎഫ്‌ഐ ഇരുചക്ര വാഹന റാലിക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
ഡിവൈഎഫ്‌ഐ ഇരുചക്ര വാഹന റാലിക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

ഇടുക്കി: വേണ്ട, ലഹരിയും ഹിംസയും എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇരുചക്ര വാഹന റാലിക്ക് കട്ടപ്പനയില്‍ ഉജ്ജ്വല സ്വീകരണം. ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ക്യാപ്റ്റനും എം എസ് ശരത് മാനേജരുമായ ജാഥയെ പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയ സെക്രട്ടറി കെ എന്‍ വിനീഷ്‌കുമാര്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറിമാരായ കെ സി ബിജു, ടിജി എം രാജു, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ, സാംസ്‌കാരിക വകുപ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് സൂര്യലാല്‍, നേതാക്കളായ ജോബി എബ്രഹാം, നിയാസ് അബു, ബിബിന്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






