ഇരട്ടയാര്‍ ഫ്‌ളവര്‍ വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു
ഇരട്ടയാര്‍ ഫ്‌ളവര്‍ വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഇരട്ടയാര്‍ ഫ്‌ളവര്‍ വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വ്യക്തി ബന്ധങ്ങളും സാമൂഹ്യ ബന്ധങ്ങളും സൗഹൃദ കൂട്ടായ്മകളും അന്യമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം പ്രാദേശിക റെസിഡന്‍സ് അസോസിയേഷനുകള്‍ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ജിന്‍സണ്‍ വര്‍ക്കി അധ്യക്ഷനായി. പഞ്ചായത്തിലെ ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരിക്കുന്നവെന്നും നമ്മുടെ പഞ്ചായത്തിന്റെ മാലിന്യനിര്‍മാര്‍ജനത്തെ സംബന്ധിച്ച് ഐഎഎസ് കുട്ടികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ജോസുകുട്ടി കണ്ണമുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. ഇരട്ടയാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും റോഡരുകുകളില്‍ വൃക്ഷത്തൈ നടുന്നതിനും, പൂമരങ്ങളും പൂച്ചെടികളും നട്ടുവളര്‍ത്തി പഞ്ചായത്തിലെ പ്രധാന പാതയോരങ്ങളെല്ലാം മനോഹരമാക്കുന്നതിനും ഈ സംഘടന മുന്‍ഗണന കൊടുത്ത് പ്രവര്‍ത്തിക്കുമെന്ന് യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് പാലക്കല്‍ പറഞ്ഞു. കൂടാതെ വൃക്ഷത്തൈകളും അവയ്ക്കുള്ള സംരക്ഷണ വേലികളും നിര്‍മിച്ചു നല്‍കുന്നതിന് സ്‌പോണ്‍സേഴ്‌സിനെ കണ്ടെത്തി ഉടന്‍ പ്രാബല്യത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ വച്ച് ഈ കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ നന്ദു സജി അറയ്ക്കലിന് ആദരവ് നല്‍കി. ചടങ്ങിനുശേഷം മൂന്ന് വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ഈ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങളും മുതിര്‍ന്ന സ്ത്രീകളും കൊച്ചു കുട്ടികളും ചേര്‍ന്നാണ് വൃക്ഷത്തൈ നട്ടത്. അസോസിയേഷന്‍, തുടര്‍ന്ന് മുന്നോട്ടു നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പദ്ധതി രൂപരേഖ ട്രഷറര്‍ ജോബി കോട്ടുപ്പള്ളില്‍ സമര്‍പ്പിച്ചു. ജെയിംസ് പാലക്കല്‍, സജീവ് പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






