സംസ്ഥാന ബജറ്റില്‍ ജില്ലാ ആസ്ഥാന ടൂറിസം വികസനത്തിന് അവഗണന: കോണ്‍ഗ്രസ്

സംസ്ഥാന ബജറ്റില്‍ ജില്ലാ ആസ്ഥാന ടൂറിസം വികസനത്തിന് അവഗണന: കോണ്‍ഗ്രസ്

Feb 6, 2026 - 13:49
 0
സംസ്ഥാന ബജറ്റില്‍ ജില്ലാ ആസ്ഥാന ടൂറിസം വികസനത്തിന് അവഗണന: കോണ്‍ഗ്രസ്
This is the title of the web page

ഇടുക്കി: സംസ്ഥാന ബജറ്റില്‍ ജില്ലാ ആസ്ഥാന മേഖലയിലെ ടൂറിസം വികസനത്തെ സര്‍ക്കാര്‍ അവഗണിച്ചതായി കോണ്‍ഗ്രസ്. കട്ടപ്പനയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ ചെറുതോണിയേയും പരിസര പ്രദേശങ്ങളെയും ഒഴിവാക്കിയതായി കെപിസിസി അംഗം എ പി ഉസ്മാന്‍ ആരോപിച്ചു. ഇടുക്കി ആര്‍ച്ച് ഡാം, ഡാമിനോടുചേര്‍ന്ന് ഇടുക്കി വന്യജീവി സങ്കേതം, കുയിലിമലയിലെ പുല്‍മേടുകള്‍, പാല്‍ക്കുളംമേട് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാര്‍ വെള്ളച്ചാട്ടം, മീനുളിയാന്‍പാറ, മണിയാറന്‍കുടി വനമേഖല എന്നിവിടങ്ങളില്‍ വലിയ ടൂറിസം സാധ്യതകള്‍ ഉണ്ടായിട്ടും ബജറ്റില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചില്ല. ഡാം അടച്ചിടുകയും വിനോദസഞ്ചാരികളെ അകറ്റിനിര്‍ത്തുകയും ചെയ്തതോടെ ജില്ലാ ആസ്ഥാനത്തെ വിനോദസഞ്ചാര രംഗം തകര്‍ച്ചയിലാണ്. ഇത് സര്‍ക്കാരിന്റെ അവഗണനയുടെ നേരിട്ടുള്ള ഉദാഹരണമാണ്. ചെറുതോണിയുടെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ല. ജില്ലാ ഭരണകൂടം ഉള്‍പ്പെടെ മുഖം തിരിക്കുന്ന സമീപനമാണെന്നും എ പി ഉസ്മാന്‍ ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow