കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം: കേസ് ക്രൈംബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണമെന്ന് ജനകീയ സമിതി
കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം: കേസ് ക്രൈംബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണമെന്ന് ജനകീയ സമിതി
ഇടുക്കി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ ഒരുകുടുംബത്തിലെ 4 പേര്‍ വീടിന് തീപിടിച്ച് വെന്തുമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ജനകീയ സമിതി നേതാക്കളും ബന്ധുക്കളും ആരോപിച്ചു. കഴിഞ്ഞ മെയ് 9നാണ് കൊമ്പൊടിഞ്ഞാല്‍ തെള്ളിപ്പടവില്‍ ശുഭ (47) അമ്മ പൊന്നമ്മ (75) മക്കളായ ആനന്ദ്(9), അഭിനവ് (5) എന്നിവര്‍ മരിച്ചത്. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചോ, സിബിഐയോ അന്വേഷണിക്കണമെന്ന് ഇവരുടെ ആവശ്യം. കൊലപാതകമാണെന്ന് സംശയിക്കുന്ന വിധത്തിലുള്ള തെളിവുകളും, മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് ജനകീയ സമിതി അംഗങ്ങള്‍ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഈ സ്ഥലത്ത് മറവുചെയ്യുന്നതിന് ചില ബന്ധുക്കള്‍ തടസം നിന്നതിലും ദുരൂഹതയുണ്ട്. സംഭവത്തിനുശേഷം മാസങ്ങള്‍ കഴിഞ്ഞ് ഭിത്തി ഇടിഞ്ഞ് വീണതിനുശേഷമാണ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ തെളിവ് ശേഖരിക്കാനെത്തിയത്. ശുഭയേയും കുടുംബത്തേയും ആരോ കൊലപ്പെടുത്തിയശേഷം വീടിനുതീയിട്ടതാണോയെന്ന് സംശയിക്കുന്നതായും വിദഗ്ധ അന്വേഷണ ഏജന്‍സിക്ക് കേസന്വേഷണച്ചുമതല നല്‍കാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനകീയ സമിതി കണ്‍വീനര്‍ കെ ടി വിനോദ്, വൈസ് ചെയര്‍മാന്‍ അനില്‍ ദേവസ്യ, ശുഭയുടെ ബന്ധുക്കളായ ഗിരീഷ് വയലുങ്കല്‍, ഷിജി ഗിരീഷ്, ശ്യാം വെളിമ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?