കട്ടപ്പന കുന്തളംപാറ പാറമട പ്രദേശം ഇനി 'ഹില്‍വ്യു നഗര്‍'
കട്ടപ്പന കുന്തളംപാറ പാറമട പ്രദേശം ഇനി 'ഹില്‍വ്യു നഗര്‍'

ഇടുക്കി: കട്ടപ്പന നഗരസഭ 18-ാം വാര്‍ഡിലെ കുന്തളംപാറ പാറമട പ്രദേശത്തിന് ഹില്‍വ്യു നഗര്‍ എന്ന് പേരിട്ടു. കൗണ്‍സിലര്‍ ജോയി വെട്ടിക്കുഴി നാമകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരത്തോടുചേര്‍ന്നുകിടക്കുന്ന പ്രദേശമാണെങ്കിലും സ്ഥലത്തിന് പേരില്ലാത്തത് നാട്ടുകാരെ ബുദ്ധിമുട്ടിച്ചിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെ ആവശ്യപ്രകാരം ജോയി വെട്ടിക്കുഴി തന്നെ ഹില്‍വ്യു നഗര്‍ എന്ന് പേര് നിര്‍ദേശിച്ചു. കട്ടപ്പന- വട്ടുകുന്നേല്‍പ്പടി റോഡരികില്‍ ബോര്‍ഡും സ്ഥാപിച്ചു.
കുന്തളംപാറ പാറമട റോഡില്‍നിന്ന് റേഷന്‍കടപ്പടി റോഡിലേക്കുള്ള ലിങ്ക് റോഡിന് ഹില്‍വ്യൂ നഗര്‍ റോഡ് എന്ന പേരും നല്‍കി. ഇരുവശങ്ങളിലും ബോര്‍ഡുകളും സ്ഥാപിച്ചു. ചടങ്ങില്‍ കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളി വികാരി റവ. ഡോ. ബിനോയി ജേക്കബ് അധ്യക്ഷനായി.
What's Your Reaction?






