ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷം
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷം
ഇടുക്കി: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ് അധ്യക്ഷനായി. പ്രവര്‍ത്തകരും നേതാക്കളും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് പി രാജന്‍ സന്ദേശം നല്‍കി. ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും ശിവഗിരിമഠത്തില്‍ നടന്ന കൂടിക്കാഴ്ചയ്ക്കും സംവാദത്തിനും നൂറുവര്‍ഷം തികയുകയാണെന്നും ആധുനിക കേരളത്തിന്റെ സാമൂഹിക മാറ്റങ്ങള്‍ക്ക് ചലകശക്തിയായി മാറാന്‍ ഗുരുവിന്റെ ചിന്തകള്‍ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ കുമാര്‍, മണ്ഡലം പ്രസിഡന്റ് ലീന രാജു, അമ്പിളി രാജന്‍, സോജന്‍ പാണക്കുന്നേല്‍, കെ കെ സുരേന്ദ്രന്‍, ജിജു ഉറുമ്പില്‍, സുധീഷ് എസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

