എസ്എന്‍ഡിപി യോഗം മണിയാറന്‍കുടി ശാഖയുടെ ചതയദിന ഘോഷയാത്രയെ സ്വീകരിച്ച് മുഹയിദ്ദീന്‍ ജുമാ മസ്ജിദ് ഭാരവാഹികള്‍
എസ്എന്‍ഡിപി യോഗം മണിയാറന്‍കുടി ശാഖയുടെ ചതയദിന ഘോഷയാത്രയെ സ്വീകരിച്ച് മുഹയിദ്ദീന്‍ ജുമാ മസ്ജിദ് ഭാരവാഹികള്‍
ഇടുക്കി: എസ്എന്‍ഡിപി യോഗം മണിയാറന്‍കുടി ശാഖ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ലക്ഷംകവല ശ്രീകൃഷ്ണ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ നിരവധിപേര്‍ അണിനിരന്നു. മണിയാറന്‍കുടി മുഹയിദ്ദീന്‍ ജുമാ മസ്ജിദ് ഭാരവാഹികള്‍ ഘോഷയാത്രയെ സ്വീകരിച്ചു. ജുമാ മസിജിദ് ചീഫ് ഇമാം മുഹമ്മദ് മൈന്‍സൂര്‍, പ്രസിഡന്റ് കെ ഐ അഷറഫ്, സി പി സലിം, സി എം ബഷീര്‍, കെ എല്‍ അസീസ് എന്നിവര്‍ ആശംസ കൈമാറി.
മണിയാറന്‍കുടി ടൗണ്‍ചുറ്റി ക്ഷേത്രസന്നിധിയില്‍ ഘോഷയാത്ര സമാപിച്ചു. തുടര്‍ന്ന് അന്നദാനവും നടന്നു. ശാഖ പ്രസിഡന്റ് രാജീവ് കുന്നേല്‍, വൈസ് പ്രസിഡന്റ് അരുണ്‍ പി പ്രകാശ്, സെക്രട്ടറി അരുണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

