ജീപ്പില്‍ കടത്താന്‍ ശ്രമിച്ച 20 ലിറ്റര്‍ വിദേശമദ്യവുമായി ബിയല്‍റാം സ്വദേശി പിടിയില്‍
ജീപ്പില്‍ കടത്താന്‍ ശ്രമിച്ച 20 ലിറ്റര്‍ വിദേശമദ്യവുമായി ബിയല്‍റാം സ്വദേശി പിടിയില്‍

ഇടുക്കി: വില്‍പ്പനക്കായി ജീപ്പില്‍ കടത്തിയ 20 ലിറ്റര്‍ വിദേശമദ്യവുമായി ബിയല്‍റാം സ്വദേശി അറസ്റ്റില്‍. ബിയല്‍റാം അന്ദഭവന്‍ വീട്ടില്‍ ഗണേശന്‍(60) ആണ് പിടിയിലായത്. മദ്യം കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ദിലീപ് എന്‍. കെ യും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഗണേശന്‍ മുമ്പും ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബിവറേജില്‍ നിന്ന് പലപ്പോഴായി മദ്യം വാങ്ങി ബിയല്‍റാമിലും പരിസര പ്രദേശങ്ങളിലും കച്ചവടം നടത്തുന്നതാണ് പതിവ്. പ്രിവന്റീവ് ഓഫിസര്‍ ബിജു മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ.എം, പ്രശാന്ത് വി, അബ്ദുള്‍ ലത്തീഫ്, ധനിഷ് പുഷ്പചന്ദ്രന്‍, മുഹമ്മദ് ഷാന്‍, സുബിന്‍ വര്‍ഗീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?






