ലബ്ബക്കട ജെപിഎം കോളേജില്‍ ആര്‍ട്‌സ് ഫെസ്റ്റ് നടത്തി
ലബ്ബക്കട ജെപിഎം കോളേജില്‍ ആര്‍ട്‌സ് ഫെസ്റ്റ് നടത്തി

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ആര്‍ട്‌സ് ഫെസ്റ്റ് നടത്തി. ലാസ്യ 2025 എന്ന പേരില്‍ നടത്തിയ പരിപാടി പ്രശസ്ത നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാര്‍ ജേതാവുമായ മോബിന്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് അധ്യക്ഷനായി. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി. മുഖ്യപ്രഭാഷണം നടത്തി. ബി എഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോണി എസ് റോബര്‍ട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍, കോളേജ് യൂണിയന്‍ അഡൈ്വസര്‍ എബിന്‍ കെ മര്‍ക്കോസ്, ആര്‍ട്‌സ് ഫെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ട്രീസാ ജോസഫ്, കോളേജ് ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി നോയല്‍ ടി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. വ്യക്തിഗത മത്സര ഇനങ്ങള്‍ക്ക് പുറമേ തിരുവാതിര, ഒപ്പന, മാര്‍ഗംകളി, പരിചയമുട്ട്, ദഫ് മുട്ട്, കോല്‍ക്കളി, കേരള നടനം, നാടന്‍പാട്ട് വഞ്ചിപ്പാട്ട്, സമൂഹഗാനം തുടങ്ങിയ മത്സരങ്ങളും നടന്നു.
What's Your Reaction?






