വണ്ടന്‍മേട് പഞ്ചായത്തില്‍ പബ്ലിക് ഹിയറിങ് നടത്തി
വണ്ടന്‍മേട് പഞ്ചായത്തില്‍ പബ്ലിക് ഹിയറിങ് നടത്തി

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തില്‍ പബ്ലിക് ഹിയറിങ് നടത്തി. പ്രസിഡന്റ് സുരേഷ് ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായാണ് പബ്ലിക് ഹിയറിങ് നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുക, അഭിപ്രായം രേഖപ്പെടുത്തുക, പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. കട്ടപ്പന ബ്ലോക്ക് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു അധ്യക്ഷയായി. ബ്ലോക്ക് ബിആര്‍പി മാലിനി വര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ ജി പി രാജന്‍, രാജി സന്തോഷ്‌കുമാര്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബീഡിഒമാരയ സജി തോമസ്, സിബി കെ ജെ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജുലാല്‍ സി കെ, തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റഡ് എന്‍ജിനീയര്‍ ശ്രീനാഥ് ടി എന്‍, ഓവര്‍സിയര്‍ സവിത സി വി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






