കട്ടപ്പന വലിയകണ്ടം അങ്കണവാടി മലീമസം
കട്ടപ്പന വലിയകണ്ടം അങ്കണവാടി മലീമസം
ഇടുക്കി: കട്ടപ്പന വലിയകണ്ടം അങ്കണവാടിക്ക് ഉള്ളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍
നീക്കണമെന്ന ആവശ്യം ശക്തമാവുന്നു. മാസങ്ങളായി ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കും, സ്‌നഗി അടക്കമുള്ളവ ഇവിടെയാണ് കൂട്ടിയിട്ടിരിക്കുന്നത്. അങ്കണവാടിയുടെ ഫിറ്റ്‌നസ് നഷ്ടപ്പെട്ടതോടെ പ്രവര്‍ത്തനം വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് ഇവിടെ പ്ലാസ്റ്റിക് തള്ളല്‍ ആരംഭിച്ചത്. തെരുവുനായ്ക്കള്‍ സ്‌നകി അടക്കമുള്ള വസ്തുക്കള്‍ റോഡിലൂടെ വലിച്ചിടുന്നതും, തെരുവ് നായ്ക്കളുടെ ശല്യം കാരണം പ്രദേശവാസികള്‍ക്ക് റോഡില്‍ കൂടി സഞ്ചരിക്കാനും പറ്റാത്ത അവസ്ഥയാണ്. കൂടാതെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളവുമായി മാറിയിരിക്കുകയാണ്. അടിയന്തരമായി മാലിന്യങ്ങള്‍ നീക്കം ചെയ്ത് പുതിയ അങ്കണവാടി കെട്ടിടം നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
What's Your Reaction?