ഉപ്പുതറ കൃഷിഭവന്‍ പരിസരത്തെ വൈദ്യുതി പോസ്റ്റുകളില്‍ കാടുകയറി

ഉപ്പുതറ കൃഷിഭവന്‍ പരിസരത്തെ വൈദ്യുതി പോസ്റ്റുകളില്‍ കാടുകയറി

Aug 18, 2025 - 15:52
 0
ഉപ്പുതറ കൃഷിഭവന്‍ പരിസരത്തെ വൈദ്യുതി പോസ്റ്റുകളില്‍ കാടുകയറി
This is the title of the web page

ഇടുക്കി: ഉപ്പുതറ കൃഷിഭവന്‍ പരിസരത്തെ വൈദ്യുതി പോസ്റ്റുകള്‍ കാടുകയറി മൂടിയതോടെ അപകട ഭീഷണി സ്യഷ്ടിക്കുന്നു. പോസ്റ്റില്‍ വളര്‍ന്നുനില്‍ക്കുന്ന കാടുപടലങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ടു ഫേസ് ലൈനുകള്‍ കടന്നുപോകുന്ന ഇലക്ട്രിക് പോസ്റ്റില്‍ കാടുപടലങ്ങള്‍ കയറി മൂടിയിരിക്കുന്നതിനാല്‍ ഭയത്തോടെയാണ് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രദേശവാസികള്‍ ഇത് വഴി കടന്നു പോകുന്നത്. ഇതോടൊപ്പം മഴക്കാലമായാതിനാല്‍ പോസ്റ്റില്‍ നിന്ന് വൈദ്യുതഘാതം ഏല്‍ക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതുപോലെ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ അപകട ഭീഷണി ഉയര്‍ത്തി നിരവധി ഇലക്ട്രിക് പോസ്റ്റുകളും സ്ഥിതി ചെയ്യുന്നുണ്ട്. അടിയന്തരമായി അപകടസാധ്യത ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow