ഇരട്ട വോട്ട് ആരോപണം: കോണ്‍ഗ്രസ് തമിഴ് ജനവിഭാഗത്തെ അധിക്ഷേപിക്കുന്നവെന്ന് സിപിഐഎം
ഇരട്ട വോട്ട് ആരോപണം: കോണ്‍ഗ്രസ് തമിഴ് ജനവിഭാഗത്തെ അധിക്ഷേപിക്കുന്നവെന്ന് സിപിഐഎം

ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്തിലെ ഇരട്ട വോട്ട് ആരോപണത്തിന് മറുപടിയുമായി സിപിഐഎം. തമിഴ് ജനവിഭാഗത്തെ അധിക്ഷേപിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫ് വ്യാപകമായി ഇരട്ട വോട്ട് ചേര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചിരുന്നു. മതിയായ രേഖകളുടെ അഭാവത്തില്‍ നേരിട്ടുള്ള ഹിയറിങ് നടത്താതെ തമിഴ്നാട്ടില്‍ സ്ഥിരതാമസക്കാരായവരെ വോട്ടര്‍ ലിസിറ്റില്‍ ചേര്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആക്ഷേപം. ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കഴിഞ്ഞ 45 വര്‍ഷക്കാലമായി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് പതിവാണെന്നും നേതാക്കള്‍ പറഞ്ഞു. എല്ലാ രേഖകളും സമര്‍പ്പിച്ചാണ് വോട്ട് ചേര്‍ക്കുന്നത്. സിപിഐഎമ്മിന് നല്ല സ്വാധീനമുള്ള പഞ്ചായത്താണ് ശാന്തന്‍പാറ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 855 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ടെന്നും നേതൃത്വം വ്യക്തമാക്കി. പുതിയ വാര്‍ഡ് വിഭജനത്തിനെതിരെയും കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വാര്‍ഡ് വിഭജനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപ്പിലാക്കിയത്. പരാജയ ഭീതി പൂണ്ട കോണ്‍ഗ്രസ് തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായിട്ടാണ് എത്തിയിരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന പദ്ധതിയുമായിട്ടാണ് കോണ്‍ഗ്രസ് കടന്നുവന്നിരിക്കുന്നത്. ഏത് വിധ അന്വേഷണത്തിനും ഞങ്ങള്‍ തയാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് പറഞ്ഞു.
കോണ്‍ഗ്രസിന് വലിയ ആക്ഷേപങ്ങളുണ്ടെങ്കില്‍ ബിഹാറിലേക്ക് ഒന്ന് പോകുന്നത് നല്ലതായിരിക്കും. അവിടുത്തെ വോട്ടര്‍ ലിസ്റ്റ് ഒക്കെ ഒന്ന് പരിശോധിച്ചിട്ടുവേണം ഈ നാട്ടിലെ വോട്ടര്‍ ലിസ്റ്റ് പരിശോധിക്കാനെന്നും നേതാക്കളായ ഇലക്ഷന്‍ പഞ്ചായത്ത് സെക്രട്ടറി എന്‍ ആര്‍ ജയന്‍, പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, പൂപ്പാറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം എ സെബാസ്റ്റ്യന്‍ എന്നിവര്‍ വ്യക്തമാക്കി.
What's Your Reaction?






