നെടുങ്കണ്ടത്ത് കൂറ്റന്‍ പാറ റോഡരികിലേയ്ക്ക് പതിച്ചു: ഓട്ടോറിക്ഷയ്ക്ക് കേടുപാട്
നെടുങ്കണ്ടത്ത് കൂറ്റന്‍ പാറ റോഡരികിലേയ്ക്ക് പതിച്ചു: ഓട്ടോറിക്ഷയ്ക്ക് കേടുപാട്

ഇടുക്കി: നെടുങ്കണ്ടം ബി എഡ് കോളേജിന് സമീപം കൂറ്റന്‍ പാറ സംസ്ഥാനപാതയോരത്തേയ്ക്ക് പതിച്ചു. കല്ല് പതിച്ച് ഓട്ടോറിക്ഷയ്ക്ക് കേടുപാടും സഭവിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബി എഡ് കോളേജിന് എതിര്‍വശത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ വലിയ പാറകല്ലാണ് നിരങ്ങി റോഡിന് സമീപത്തേയ്ക് പതിച്ചത്. കോളേജ്, കെഎസ്ആര്‍ടിസി ഗാരെജ്, പെട്രോള്‍ പമ്പ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് അപകടം. സംഭവ സമയം നിരവധി വാഹനങ്ങളും സമീപ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്നു. ഓട്ടോയ്ക്ക് അല്ലാതെ മറ്റ് വാഹനങ്ങള്‍ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കനത്ത മഴയില്‍ മണ്ണ് ഒലിച്ചുപോയതിനെ തുടര്‍ന്നാണ് കല്ല് ഉരുണ്ടു വീണത്. സമീപത്ത് നിരവധി കല്ലുകള്‍ സമാനമായ സാഹചര്യത്തില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍പ്പുണ്ട്.
What's Your Reaction?






