മാട്ടുക്കട്ട - ശാസ്താംകണ്ടം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
മാട്ടുക്കട്ട - ശാസ്താംകണ്ടം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

ഇടുക്കി: അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട - ശാസ്താംകണ്ടം വട്ടോടിപടി ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയില്‍. മഴക്കാലമായതോടെ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായി മാറിയിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളും കാല്‍നട യാത്രക്കാരും കടന്നുപോകുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞു നാളുകളായി ഗതാഗതയോഗ്യമല്ലാതായി കിടക്കുന്നത്. ഇതോടൊപ്പം ശാസ്താംകണ്ടം വട്ടോടിപടി റോഡിന്റെ സംരക്ഷണഭിത്തി ഇടിയാറായി നില്‍ക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. ഭാരവാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ മഴവെള്ളം കെട്ടിനിന്ന് ടാറിങ് ഇളകി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളം ഇറങ്ങി മണ്ണ് ഇരുന്നുപോയ അവസ്ഥയിലാണ.് ഇതോടൊപ്പം ഈ മേഖലയിലേക്കുള്ള മിക്ക റോഡുകളും തകര്‍ന്നു ഗതാഗത യോഗ്യമല്ലാതായിട്ടും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് യാതൊരു വിധ നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നുള്ള ആരോപണവും ശക്തമാണ്.
What's Your Reaction?






