കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി
കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

ഇടുക്കി: മലയോര മേഖലയില്‍ നിന്നുള്ള പട്ടയ അപേക്ഷകള്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാലാമത് പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടര വര്‍ഷക്കാലയളവില്‍ ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത് . പ്രതികൂലമായ സാഹചര്യങ്ങള്‍ മറികടന്ന് നാടിന്റെ വികസന ക്ഷേമ നേട്ടങ്ങളിലൂന്നിയാകും സര്‍ക്കാര്‍ മുന്നോട്ട്‌പോവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?






