തോപ്പില്‍പ്പടി- ചെമ്പകപ്പാറ റോഡ്: ആരോപണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്തംഗം

തോപ്പില്‍പ്പടി- ചെമ്പകപ്പാറ റോഡ്: ആരോപണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്തംഗം

Jun 14, 2025 - 13:39
 0
തോപ്പില്‍പ്പടി- ചെമ്പകപ്പാറ റോഡ്: ആരോപണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്തംഗം
This is the title of the web page

ഇടുക്കി: തോപ്പില്‍പ്പടി- വേഴമ്പശേരിപ്പടി- ചെമ്പകപ്പാറ റോഡ് നിര്‍മാണത്തിന് തടസംനിന്നതായുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് കൊന്നത്തടി പഞ്ചായത്തംഗം റെജു ഇടിയാകുന്നേല്‍. പ്രദേശത്തെ റോഡ് നിര്‍മാണത്തിന് നാലര വര്‍ഷത്തിനിടെ 32.5 ലക്ഷം രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. തോപ്പില്‍പ്പടി- വേഴമ്പശേരിപ്പടി- ചെമ്പകപ്പാറ റോഡ് നിര്‍മാണാനുമതി ലഭിച്ചു. ഇതിനായി സാധനസാമഗ്രികളും എത്തിച്ചിട്ടുണ്ട്. മുമ്പ് റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ചേര്‍ത്തിരുന്നില്ല. തുടര്‍ന്ന് ഇതിന്റെ നടപടി പൂര്‍ത്തീകരിച്ച് നിര്‍മാണത്തിന് 4 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പദ്ധതി പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടാകും. റോഡ് നിര്‍മാണത്തിന്റെ പേരില്‍ വനപാലകരെ ഭീഷണിപ്പെടുത്തുകയോ തടസമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും റെജു പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി അംഗങ്ങളായ ജോസ് മുളംചിറ, ജോര്‍ജ് കോയിക്കകുടി, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് അജീഷ്,മ ണ്ഡലം സെക്രട്ടറി ജയന്‍ എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow