കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍: സിഐടിയു അടിമാലിയില്‍ പ്രതിഷേധം നടത്തി
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍: സിഐടിയു അടിമാലിയില്‍ പ്രതിഷേധം നടത്തി
ഇടുക്കി: കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി ദ്രോഹ നയങ്ങള്‍ നടപ്പാക്കുന്നതിനെതിരെ സിഐടിയു അടിമാലിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ ട്രഷറര്‍ കെ വി ശശി യോഗം ഉദ്ഘാടനംചെയ്തു. തൊഴിലാളികളെ വലയ്ക്കുന്ന ജനദ്രോഹനിലപാടുകളില്‍നിന്ന് പിന്തിരിയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പി ജി അജിത അധ്യക്ഷയായി. ചാണ്ടി പി അലക്‌സാണ്ടര്‍, വി ബി മോഹനന്‍, മാത്യു ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?
