ചെന്നിനായ്ക്കന്‍കുടി ശ്രീദുര്‍ഗാദേവി -ശാസ്താ ക്ഷേത്രത്തില്‍ തിരുവുത്സവം തുടങ്ങി
ചെന്നിനായ്ക്കന്‍കുടി ശ്രീദുര്‍ഗാദേവി -ശാസ്താ ക്ഷേത്രത്തില്‍ തിരുവുത്സവം തുടങ്ങി

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചെന്നിനായ്ക്കന്‍കുടി ശ്രീദുര്‍ഗാദേവി -ശാസ്താ ക്ഷേത്രത്തില്‍ തിരുവുത്സവം തുടങ്ങി. തന്ത്രി ഹള്ളിയൂര്‍ ബധിരമന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി നിവിന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രം ഭാരവാഹികളും പ്രദേശവാസികളും ചേര്‍ന്ന് കൊടിമര ഉയര്‍ത്തി. വിശേഷാല്‍ പൂജകള്‍ക്കും കര്‍മങ്ങള്‍ക്കും ശേഷം വെളിച്ചപ്പാട് കുഞ്ഞിരാമന്‍ കിണറ്റുംങ്കരയുടെ മുഖ്യകാര്‍മികത്വത്തില്‍ മണിചെപ്പ് സന്ദര്‍ശനവും നടത്തി. 4ന് താലപ്പൊലി ഘോഷയാത്ര, വിശേഷാല്‍ പൂജകള്‍, കലാപരിപാടികള്‍. 5ന് മഹാപ്രസാദമൂട്ട്, ഗുരുതിപൂജ്, അരുണ്‍ അനിരുദ്ധന്‍ നയിക്കുന്ന ഗാനമേള എന്നിവ നടക്കുമെന്ന് പ്രസിഡന്റ് മനോജ് ആലയ്ക്കല്‍ പറഞ്ഞു. സെക്രട്ടറി സതീഷ് ബാബു, മേല്‍ശാന്തി നിവിന്‍, രക്ഷാധികാരി കുഞ്ഞുരാമന്‍ കിണറ്റുങ്കര, ഉത്സവ കമ്മിറ്റി കണ്‍വീനര്‍ വിജയകുമാര്‍ കിഴക്കെക്കര, കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടന്‍ കിണറ്റുങ്കര എന്നിവര്‍ നേതൃത്വം നല്‍കും
What's Your Reaction?






