പെരിയാര്‍ എസ്റ്റേറ്റ് ഒന്‍പതാം നമ്പര്‍ റോഡ് തുറന്നു
പെരിയാര്‍ എസ്റ്റേറ്റ് ഒന്‍പതാം നമ്പര്‍ റോഡ് തുറന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെരിയാര്‍ എസ്റ്റേറ്റ് ഒന്‍പതാം നമ്പര്‍ ഭാഗത്തെ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച 7 ലക്ഷവും പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടില്‍ നിന്ന് 5 ലക്ഷവും മുടക്കിയാണ് 252 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. ഇതോടെ ഒന്‍പതാം നമ്പര്‍ ഭാഗത്തെ 14 കുടുംബങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പൈനാവ് റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പ്രിയങ്ക മഹേഷ് അധ്യക്ഷയായി. റോഡ് നിര്‍മാണക്കമ്മിറ്റി കണ്‍വീനര്‍ ഷണ്‍മുഖം എം മഹേഷ്, ശെല്‍വം, ഭൈരവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






