അതിരുകളില്ലാത്ത സ്നേഹസംഗമം: ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ
അതിരുകളില്ലാത്ത സ്നേഹസംഗമം: ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഹില്‍ ടൗണ്‍ ഹോട്ടലില്‍ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കള്‍ മക്കളോട് കൂടുതല്‍ ഇടപഴകാന്‍ അവസരം കണ്ടെത്തണമെന്നും അവരെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനായി. കട്ടപ്പന ജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിസ് യൂസഫ് മൗലവി അല്‍ കൗസരി സന്ദേശം നല്‍കി. സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍, സുരേഷ് ശ്രീധരന്‍ തന്ത്രി, വെള്ളയാംകുടി ഇമാം മുഹമ്മദ് റഫീഖ് അല്‍ കൗസരി, അസോസിയേഷന്‍ സെക്രട്ടറി ജോഷി കുട്ടട, വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ്, ട്രഷറര്‍ കെ പി ബഷീര്‍, കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റ് എം ഡി വിപിന്‍ദാസ്, അഡ്വ. എം കെ തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






