അണക്കരയില്‍ അരോമ ഹബ് പ്രവര്‍ത്തനമാരംഭിച്ചു
അണക്കരയില്‍ അരോമ ഹബ് പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: ചക്കുപള്ളം സ്‌പൈസസ് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അണക്കരയില്‍ അരോമ ഹബ് പ്രവര്‍ത്തനമാരംഭിച്ചു. വിവിധതരം സ്‌പൈസസുകള്‍, ഡ്രൈ ഫ്രൂട്ട്‌സ്, ചോക്ലേറ്റുകള്‍ എന്നിവയ്ക്കായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം സിനിമാതാരം ചാലി പാലാ നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് മുള്ളൂര്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. സി ഡി ശ്രീകുമാര്‍ ആദ്യവില്പന സ്വീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് പുതുമന, ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ്, പഞ്ചായത്തംഗങ്ങളായ പി കെ രാമചന്ദ്രന്‍, വി ജെ രാജപ്പന്‍, അമ്മിണി ഗോപാലകൃഷ്ണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വിസി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. സാബു സ്‌കറിയ, ജോസ് മാത്യു, സാബു തെങ്ങുംപള്ളില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടന പ്രതിനിധികള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു
What's Your Reaction?






