രാജാക്കാട് ബസ് സ്റ്റാന്‍ഡിലെ പൊതുകിണര്‍ വൃത്തിയാക്കാന്‍ നടപടിയില്ല
രാജാക്കാട് ബസ് സ്റ്റാന്‍ഡിലെ പൊതുകിണര്‍ വൃത്തിയാക്കാന്‍ നടപടിയില്ല

ഇടുക്കി: രാജാക്കാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ പൊതുകിണര്‍ വൃത്തിയാക്കാന്‍ നടപടിയില്ലെന്ന് പരാതി. കംഫര്‍ട്ട് സ്റ്റേഷന്‍, മിനി കമ്യുണിറ്റിഹാള്‍, പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേയ്‌ക്കെല്ലാം ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. കിണറില്‍ മദ്യകുപ്പികളും മാലിന്യങ്ങളും നിറഞ്ഞ അവസ്ഥയിലാണ്. നിരവധി ഡ്രൈവര്‍മാരും കെഎസ്ആര്‍ടിസി ജീവനക്കാരും പ്രാഥമിക ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യവുമുണ്ട്. കിണറ്റിലെ വെള്ളം ശുചികരിക്കാനും ബസ് സ്റ്റാന്‍ഡും പരിസരവും വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവിശ്യം ശക്തമാണ്.
What's Your Reaction?






