വണ്ടിപ്പെരിയാര്‍ പൂണ്ടിക്കുളത്ത് നിര്‍മാണത്തിലിരുന്ന ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് തകര്‍ന്നുവീണു
വണ്ടിപ്പെരിയാര്‍ പൂണ്ടിക്കുളത്ത് നിര്‍മാണത്തിലിരുന്ന ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് തകര്‍ന്നുവീണു

ഇടുക്കി: വണ്ടിപ്പെരിയാര്‍ മ്ലാമല പൂണ്ടിക്കുളത്ത് നിര്‍മാണത്തിലിരുന്ന ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് നിലംപൊത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. ഇതിനായി പൂണ്ടിക്കുളം സ്വദേശികളായ പ്ലാപ്പള്ളി ദിപു, സെബാസ്റ്റ്യന്‍ എന്നിവര്‍ സൗജന്യമായി എട്ട് സ്ഥലവും വിട്ടുനല്‍കിയിരുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം ആരംഭിച്ചത്. പിന്നീട് കോവിഡ് കാലത്ത് നിര്‍മാണം നിലച്ചു. നിലവിലെ ഭരണസമിതി 10 ലക്ഷം രൂപ കൂടി അനുവദിച്ചെങ്കിലും പിന്നീട് ഫണ്ട് വകമാറ്റി. നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ തുക അനുവദിക്കണമെന്ന് ഭരണസമിതിയോടും ഡിവിഷന്‍ അംഗത്തോടും പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇക്കാര്യം എംഎല്‍എയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ജനപ്രതിനിധികളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പ്രദേശത്തെ യുവജനങ്ങള്‍ ഷട്ടില്‍ കോര്‍ട്ട് നിര്‍മാണം ഏറ്റെടുത്തിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
What's Your Reaction?






