കട്ടപ്പന- പുളിയന്‍മല റോഡിലെ ഗര്‍ത്തങ്ങള്‍ അപകടക്കെണി
കട്ടപ്പന- പുളിയന്‍മല റോഡിലെ ഗര്‍ത്തങ്ങള്‍ അപകടക്കെണി

ഇടുക്കി: തൊടുപുഴ- പുളിയന്‍മല സംസ്ഥാനപാതയില്‍ കട്ടപ്പന- പുളിയന്‍മല റൂട്ടിലെ ഗര്‍ത്തങ്ങള്‍ വാഹനയാത്ര ദുഷ്‌കരമാക്കുന്നു. വാഹനങ്ങള്‍ കുഴികളില്‍ പതിച്ച് അപകടങ്ങളും പതിവായി. നിരവധി ഹെയര്‍പിന്‍ വളവുകളുള്ള പാതയില്‍ പലസ്ഥലങ്ങളിലും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഓടയില്ലാത്തതിനാല്‍ മഴവെള്ളം കുത്തിയൊലിച്ചാണ് ടാറിങ് തകര്‍ന്നത്. ഗതാഗതക്കുരുക്കും രൂക്ഷമായ റോഡിന്റെ ശോച്യാവസ്ഥ വാഹനയാത്രികരെ ബുദ്ധിമുട്ടിക്കുകയാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴികളുടെ ആഴം ദൃശ്യമാകില്ല. ഗര്‍ത്തങ്ങളില്‍ പതിച്ച് നിരവധി വാഹനങ്ങളാണ് ഏതാനും മാസങ്ങള്‍ക്കിടെ അപകടത്തില്‍പെട്ടത്. സുഗമമായ രീതിയില്‍ മുന്നിപ്പോകുന്ന വാഹനത്തെ മറികടക്കാനും കഴിയാത്ത സ്ഥിതിയാണ്. കാല്‍നട യാത്രക്കാരും ഭീതിയോടെയാണ് കടന്നുപോകുന്നത്. കുഴികള്‍ അടച്ച് അറ്റകുറ്റപ്പണി നടത്താന്‍ പിഡബ്ല്യു നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






