മുരിക്കാശേരിയില്‍ കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി
മുരിക്കാശേരിയില്‍ കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി മുരിക്കാശേരി ടൗണില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വന്യജീവി ആക്രമണത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് കര്‍ഷക കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് മാജൂസ് മാത്യൂസിനേയും, ഭാരവാഹികളെയും ക്രൂരമായി മര്‍ദിച്ച് ജയിലില്‍ അടച്ച പിണറായി സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. അറസ്റ്റ് ചെയ്ത സംസ്ഥാന പ്രസിഡന്റിനേയും, ഭാരവാഹികളേയും വിട്ടയക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരങ്ങള്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്നും, മനുഷ്യ ജീവനുകളെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന പിണറായി വിജയന്റെ ക്രൂര വിനോദം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് റ്റോമി തെങ്ങുംപള്ളി അധ്യക്ഷനായി. ഡിസിസി സെക്രട്ടറി വിജയകുമാര്‍ മറ്റക്കര, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍, ജോസ് ആനക്കല്ലില്‍, പി എസ് മേരി ദാസന്‍, എന്നിവര്‍ സംസാരിച്ചു. ജോബി വയലില്‍, ഷീന്‍ ജോസഫ്, തങ്കച്ചന്‍ പാണാട്ടില്‍, തോമസ് മുണ്ടന്‍ മല, സാലസ് കൊന്നത്തടി, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, നാരായണന്‍ കുന്തിനി, പീറ്റര്‍ രാമസ്വാമി, മിനി ആലിന്‍ചുവട്, തോമസ് അരയത്തിനാല്‍, രാജേഷ് വലിയമറ്റം എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
What's Your Reaction?






