കീരിത്തോട്ടില്‍ വീട്ടുമുറ്റത്തുനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍
കീരിത്തോട്ടില്‍ വീട്ടുമുറ്റത്തുനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

ഇടുക്കി: കീരിത്തോട്ടില്‍ വീട്ടുമുറ്റത്ത് കിടന്ന ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതിയെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി, ചുരിളിപ്പതാല്‍ സ്വദേശി സാന്‍വി മൈക്കിള്‍ (29) ആണ് പിടിയിലായത്. പകുതിപ്പാലം കുടിക്കയത്ത് വീട്ടില്‍ ജയേഷിന്റെ ഓട്ടോറിക്ഷ 4 ദിവസങ്ങള്‍ക്കുമുമ്പാണ് പ്രതി മോഷ്ടിച്ചത്. ചുരിളിപ്പതാലില്‍ നിന്നാണ് വാഹനം കണ്ടെടുത്തത്. സംശയം തോന്നിയവരെ പൊലീസ് ചോദ്യം ചെയ്തതില്‍നിന്ന് സാന്‍ലി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






