അടിമാലിയില്‍ വീട്ടില്‍നിന്ന് 3 പവന്‍ സ്വര്‍ണം മോഷ്ടിച്ച് 15കാരന്‍: വില്‍പ്പന നടത്തിയ സുഹൃത്ത് അറസ്റ്റില്‍
അടിമാലിയില്‍ വീട്ടില്‍നിന്ന് 3 പവന്‍ സ്വര്‍ണം മോഷ്ടിച്ച് 15കാരന്‍: വില്‍പ്പന നടത്തിയ സുഹൃത്ത് അറസ്റ്റില്‍
ഇടുക്കി: വീട്ടുകാരറിയാതെ വീട്ടില്‍നിന്ന് സ്വര്‍ണം കൈക്കലാക്കി വില്‍പ്പന നടത്തിയ പ്രതിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി മന്നാങ്കാല ചൂരനാലിക്കല്‍ ആഷിഷ് (21) ആണ് അറസ്റ്റിലായത്. ഇരുന്നൂറേക്കര്‍ സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആഷിഷിന്റെ സുഹൃത്തായ 15 വയസുകാരന്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 24ഗ്രാം സ്വര്‍ണം കൈക്കലാക്കി ആഷിഷിന് കൈമാറി. ഇയാള്‍ ഇത് 2ലക്ഷം രൂപയ്ക്ക് അടിമാലിയിലെ ജ്വലറിയില്‍ വില്‍പ്പന നടത്തുകയും അരുപതിനായിരം രൂപ 15 കാരന് നല്‍കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ബാക്കി തുക ആഷിഷ് എന്തുചെയ്തുവെന്ന കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. പരിശോധനയില്‍ പ്രതി വില്‍പ്പന നടത്തിയ സ്വര്‍ണം പോലീസ് തിരികെയെടുത്തു.
What's Your Reaction?

