കട്ടപ്പനയില്‍ 'ഇടി' പൊട്ടും: ബോക്‌സിങ് മത്സരം 12ന് പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍
കട്ടപ്പനയില്‍ 'ഇടി' പൊട്ടും: ബോക്‌സിങ് മത്സരം 12ന് പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന 12ന് ഉച്ചകഴിഞ്ഞ് 3ന് പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ 'സഫാനിയ ഫൈറ്റ് നൈറ്റ് 2025' എന്ന പേരില്‍ ബോക്‌സിങ് മത്സരം നടത്തും. സെലിബ്രിറ്റി ഫിറ്റ്നസ് ട്രൈനര്‍ ബിബിന്‍ സേവ്യര്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ മുന്‍നിര ബോക്സിങ് ചാമ്പ്യന്‍മാര്‍ ഉള്‍പ്പെടെ 30 പേര്‍ മത്സരിക്കും. 2000 പേര്‍ക്ക് മത്സരം സൗജന്യമായി കാണാന്‍ അവസരമുണ്ട്. 11ന് വൈകിട്ട് 4ന് ബോക്‌സിങ് ഫെയ്‌സ് ഓഫും നടക്കും. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് പരിപാടി. യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗത്തെ ചെറുക്കുന്നതിനും യഥാര്‍ഥ ലഹരി കായിക വിനോദങ്ങളില്‍ നിന്നാണ് ലഭിക്കുന്നതെന്നുമുള്ള സന്ദേശം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന സെക്രട്ടറി അജോ എബ്രഹാം, പി എം ജോസഫ്, ഫാ. ജെയിംസ് കുര്യന്‍, പി വി ദേവസ്യ, ജൂബിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?