വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂള്‍ നിര്‍മിച്ച ഹ്രസ്വചിത്രം 'വഴികാട്ടി' പ്രകാശനം ചെയ്തു
വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂള്‍ നിര്‍മിച്ച ഹ്രസ്വചിത്രം 'വഴികാട്ടി' പ്രകാശനം ചെയ്തു
ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനോയി മാത്യുവും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ വഴികാട്ടി ഷോര്‍ട്ട് ഫിലിം പ്രകാശനം ചെയ്തു. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ജുവാന ജിതിന്‍, ആറാം ക്ലാസ് വിദ്യാര്‍ഥിനികളായ അന്നാ ജിനേഷ്, കരോളിന്‍ സനോജ് എന്നിവരാണ് അഭിനേതാക്കള്‍. കഥ, തിരക്കഥ , സംവിധാനം അനീഷ് ആനന്ദ്(യുപി വിഭാഗം അധ്യാപകന്‍), എഡിറ്റിങ് ആന്‍ഡ് മാസ്റ്ററിങ് ജായ്സ് തോമസ്( ഓഫീസ് അസിസ്റ്റന്റ് ) ജോബിന്‍ ജോയി, വിനു മാത്യു, ജിജോ ജോണ്‍, പ്രീത സി ജെ, സിസ്റ്റര്‍ ടോംസി, സിസ്റ്റര്‍ സിന്‍സി, സിസ്റ്റര്‍ ധന്യ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
What's Your Reaction?