പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര: നെടുങ്കണ്ടത്ത് അഡ്വ. സേനാപതി വേണു എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു
പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര: നെടുങ്കണ്ടത്ത് അഡ്വ. സേനാപതി വേണു എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു
ഇടുക്കി: പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്രയുടെ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം നെടുങ്കണ്ടത്ത് അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടത്തുനിന്ന് കമ്പംമെട്ടിലേയ്ക്ക് ആരംഭിച്ച ആദ്യ യാത്ര എംഎല്‍എ ഫ്‌ളാഗം ഓഫ് ചെയ്തു. മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലിക്കായി പോകുന്ന രാജാക്കാട്, പൂപ്പാറ, കട്ടപ്പന മേഖലകളിലേക്ക് കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ അനുവദിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്ന് എംഎല്‍എ പറഞ്ഞു. യോഗത്തില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സ്വീകരണം നല്‍കി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, സി എസ് യശോദരന്‍, എം എന്‍ ഗോപി, റൂബി ജോസഫ്, ശ്യാമള വിശ്വനാഥന്‍, സോണിയ മാര്‍ട്ടിന്‍, കെ ആര്‍ രാമചന്ദ്രന്‍, ഷിംല ബീവി, കെഎസ്ആര്‍ടിസി നെടുങ്കണ്ടം ഓപ്പറേറ്റിങ് സെന്റര്‍ ഐ പി എം ടി ശ്രീനി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?