ജെപിഎം കോളേജില്‍ തൊഴില്‍മേള
ജെപിഎം കോളേജില്‍ തൊഴില്‍മേള

ഇടുക്കി: ലബ്ബക്കട ജെ.പി.എം. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പ്ലേസ്‌മെന്റ് സെല്ലിന്റെയും ഡി സോഫ്റ്റ് സൊല്യൂഷന്‍സിന്റെയും നേതൃത്വത്തില്‍ തൊഴില്‍മേള നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഈസ്റ്റേണ്‍, എല്‍ഐസി, മുത്തൂറ്റ് ഫിനാന്‍സ്, ഐസിഐസിഐ, ഇസാഫ് തുടങ്ങി 30ലേറെ സ്ഥാപനങ്ങളിലെ 300ല്‍പ്പരം ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തി. മേളയില്‍ 400ല്‍പ്പരം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.
മാനേജര്‍ ഫാ. എബ്രഹാം പാനിക്കുളങ്ങര അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സന്‍ വി, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ഡി സോഫ്റ്റ് കോ ഓര്‍ഡിനേറ്റര്‍ നീതു സജീവ്, പ്ലേസ്‌മെന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ ബിന്റോ കുര്യന്‍, ആശിഷ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






