മുരിക്കാശേരി സെൻ്റ്.മേരീസ് സ്കൂളിൽ എസ് പി സി ക്രിസ്മസ് ദ്വിദിന ക്യാമ്പ്
മുരിക്കാശേരി സെൻ്റ്.മേരീസ് സ്കൂളിൽ എസ് പി സി ക്രിസ്മസ് ദ്വിദിന ക്യാമ്പ്

ഇടുക്കി : മുരിക്കാശേരി സെൻ്റ്.മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി ക്രിസ്മസ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.
ഗ്ലിറ്റർ 2024 എന്ന പേരിൽ നടത്തിയ പരിപാടി വാത്തിക്കുടി പഞ്ചായത്ത് പ്രസിഡൻ്റ് ജോസ്മി ജോസ് ഉദ്ഘാടനം ചെയ്തു. മുരിക്കാശേരി എസ് എച്ച് ഒ സന്തോഷ് കുമാർ പതാക ഉയർത്തി തുടർന്ന് ഗാർഡിയൻസ് എസ്.പി.സി പ്രസിഡൻറ് തങ്കച്ചൻ അധ്യക്ഷനായി. മന്ത്രി റോഷി അഗസ്റ്റിൻ ക്യാംപ് സന്ദർശിക്കുകയും കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. വർക്ക്ഷോപ്പ്, പരേഡ്, ഗെയിംസ്, റോഡ് വാക്ക് ആൻഡ് റൺ എന്നിവ ക്യാമ്പ് ആകർഷകമാക്കി. മോട്ടിവേഷൻ സ്പീക്കറും അധ്യാപകനുമായ സുജിത്ത് ഏഴാച്ചേരി, എസ്പി സി മോട്ടിവേഷൻ സെൽ എസ് ഐ അജി അരവിന്ദ് എന്നിവർ ക്ലാസെടുത്തു..
മരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിബിച്ചൻ തോമസ് ക്യാംപിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മുരിക്കാശേരി എസ്.ഐ രാജ്നാഥ് കെ.ജി മുഖ്യപ്രഭാഷണം നടത്തി.. യോഗത്തിൽ വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോണിയോ എബ്രഹാം, സ്കൂൾ മാനേജർ റവ ഫാ ജോസ് നരിതൂക്കിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുനിത സജീവ്, . ബിജു മോൻ മാത്യു ഹെഡ്മിസ് ജിജി മോൾ മാത്യു, റെജി ജോർജ്, ശ്രീജ തങ്കച്ചൻ സിൻസി ബിനീഷ്,ജോബിൻ ജെയിംസ്, ഷിനോയി കുര്യൻ , ലിനിത പോൾ , അഖില ടോം തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






