പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഫെലിസ് നവിദാദ് സീസണ്‍ 1 കരോള്‍ഗാന മത്സരം
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഫെലിസ് നവിദാദ് സീസണ്‍ 1 കരോള്‍ഗാന മത്സരം

ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഫെലിസ് നവിദാദ് സീസണ്‍ 1 കരോള്‍ഗാന മത്സരം നടന്നു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജിന്റെയും കട്ടപ്പന ക്രൈസ്റ്റ് അക്കാദമിയുടെയും ജിസി എ കെമിക്കല്‍സിന്റെയും വഞ്ചിഫുഡ് കോര്‍ട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ ഡിവൈന്‍ ബീറ്റ്‌സ് കമ്പിളിക്കണം ഒന്നാം സ്ഥാനവും കാഞ്ചിയാര്‍ ലൂര്‍ദ് മാതാ ചര്‍ച്ച് രണ്ടാം സ്ഥാനവും കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തില്‍ 15 ടീമുകള്‍ പങ്കെടുത്തു. കോളേജ് മാനേജര്‍ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ അധ്യക്ഷനായി. ജില്ലയിലെ വിവധ മേഖലകളില്‍ സേവനം ചെയ്ത് സന്മാര്‍ഗത്തിലൂടെ സമൂഹത്തിന് മാതൃകയായ പ്രതിഭാശാലികളെ അനുമോദിച്ചു. കോളേജ് ഡയറക്ടര്‍ റവ.ഫാ. അനൂപ് തുരുത്തിമറ്റം, പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജുകുട്ടി , മ്യൂസിക് ക്ലബ് കോ-ഓര്‍ഡിനേറ്റേഴ്‌സ് സോന സെബാസ്റ്റ്യന്‍,അനുജ മേരി തോമസ്, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ജെബിന്‍ സ്‌കറിയ, ഫെയ്ത്ത് എബ്രാഹം എന്നിവര്‍ നേതൃത്വം നല്‍കി .
What's Your Reaction?






