വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡിക്കുസമീപം ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. 62 മൈല്‍ ലക്ഷംവീട് നഗര്‍ സ്വദേശിനി മഞ്ജുള(44)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ ഭര്‍ത്താവ് മണി, പള്ളിപ്പടി സ്വദേശി മെല്‍വിന്‍, ഓട്ടോറിക്ഷ ഡ്രൈവര്‍ ചേരന്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് അപകടം. വണ്ടിപ്പെരിയാറില്‍നിന്ന് 62-ാംമൈലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍, വാളാര്‍ഡി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. റോഡിന്റെ ഒരുവശത്തേയ്ക്ക് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പെട്ട വീട്ടമ്മയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ മഞ്ജുളയെ വണ്ടിപ്പെരിയാര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്താന്‍ വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?






