ക്ഷീര കര്‍ഷകര്‍ തടിയമ്പാട് ക്ഷീര വികസന ഓഫീസ് പടിക്കല്‍ സമരം നടത്തി
ക്ഷീര കര്‍ഷകര്‍ തടിയമ്പാട് ക്ഷീര വികസന ഓഫീസ് പടിക്കല്‍ സമരം നടത്തി
ഇടുക്കി: ക്ഷീരമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്എംഎസ്എ വാത്തിക്കുടി, ഇടുക്കി ബ്ലോക്ക് കമ്മിറ്റികള്‍ തടിയമ്പാട് ക്ഷീര വികസന ഓഫീസ് പടിക്കല്‍ സമരവും കരിദിനാചരണവും നടത്തി. ജില്ലാ പ്രസിഡന്റ് സോണി ചൊള്ളാമഠം ഉദ്ഘാടനംചെയ്തു. പാല്‍വില വര്‍ധിപ്പിക്കുക, സൊസൈറ്റികളില്‍ പാലിന്റെ അളവിനനുസരിച്ച് കാലിത്തീറ്റയ്ക്ക് സബ്‌സിഡി നല്‍കുക, ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ക്ഷീരസംഘങ്ങള്‍ വഴി വെറ്ററിനറി മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കെഎസ്എംഎസ്എ വാത്തിക്കുടി ബ്ലോക്ക് പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടോമി തെങ്ങുംപള്ളി, മേഖലാ യൂണിയന്‍ അംഗം അനില്‍ എറണാകുളം, അജേഷ് വക്കച്ചന്‍, ജോബി വയലില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?