അയ്യപ്പന്‍കോവില്‍ ആസാഫ് സ്കൂള്‍ ഓഫ് മ്യൂസിക് വാര്‍ഷികം ആഘോഷിച്ചു
അയ്യപ്പന്‍കോവില്‍ ആസാഫ് സ്കൂള്‍ ഓഫ് മ്യൂസിക് വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആസാഫ് സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ വാര്‍ഷികാഘോഷവും പ്രവേശനോത്സവവും പഞ്ചായത്ത് പ്രസിഡന്റ് ജയ്മോള്‍ ജോണ്സണ് ഉദ്ഘാടനം ചെയ്തു. കലോത്സവങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെയും നേതൃത്വം നല്കിയ അധ്യാപകരെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കലാകാരന്മാരെയും ഉപഹാരം നല്കി അനുമോദിച്ചു. പഞ്ചായത്തംഗം സോണിയ ജെറി അധ്യക്ഷയായി. മിമിക്രി താരം അനീഷ് കാവില്‍ മുഖ്യാതിഥിയായി. വിദ്യാര്‍ഥികളുടെ കലാപരിപാടികളും പ്രശസ്ത ഗായകര്‍ പങ്കെടുത്ത ഗാനമേളയും നടന്നു.
What's Your Reaction?






