ഡീന്‍ കുര്യാക്കോസിന്റെ ഓഫീസിലേയ്ക്ക് ബിജെപി മാര്‍ച്ച് നടത്തി
ഡീന്‍ കുര്യാക്കോസിന്റെ ഓഫീസിലേയ്ക്ക് ബിജെപി മാര്‍ച്ച് നടത്തി

ഇടുക്കി: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ ചെറുതോണി ഓഫീസിലേക്ക് ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി മാര്‍ച്ച് നടത്തി. സൗത്ത് ജില്ലാ പ്രസിഡന്റ് വിസി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജാതിമത ചിന്തകള്‍ക്കതീതമായി എല്ലാവര്‍ക്കും രാജ്യത്ത് ഒരേ നിയമവും നീതിയും നടപ്പാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കുന്ന ഡീന്‍ കുര്യാക്കോസിന്റെ വര്‍ഗീയ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി എംപിയുടെ ഓഫീസ് പടിക്കല്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ കുമാര്‍ അധ്യക്ഷനായി. ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സി. സന്തോഷ് കുമാര്‍ , ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, ഇടുക്കി മണ്ഡലം പ്രസിഡന്റ് ലീന രാജു, മറ്റ് നേതാക്കളായ സുരേഷ് മീനത്തേരി , അനന്തു മങ്ങാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






