ശബരിമല മണ്ഡലകാലം: കുമളിയില്‍ അന്തര്‍സംസ്ഥാന യോഗം ചേര്‍ന്നു

ശബരിമല മണ്ഡലകാലം: കുമളിയില്‍ അന്തര്‍സംസ്ഥാന യോഗം ചേര്‍ന്നു

Oct 23, 2026 - 16:50
 0
ശബരിമല മണ്ഡലകാലം: കുമളിയില്‍ അന്തര്‍സംസ്ഥാന യോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി കുമളിയില്‍ അവലോകനയോഗം ചേര്‍ന്നു.  യോഗത്തില്‍ ഇടുക്കി, തേനി കലക്ടര്‍മാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മറ്റു വകുപ്പ് മേധാവികളും പങ്കെടുത്തു. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, ഭക്ഷണം, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ ഏര്‍പ്പെടുത്തും. കാനന പാതയായ വണ്ടിപ്പെരിയാര്‍ സത്രത്തില്‍ ഇത്തവണ വിരിവയ്ക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കില്ല. പകരം വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. ദേവസ്വം ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും വാളാര്‍ഡിയില്‍ ആയിരിക്കും. പാര്‍ക്കിങ്ങിനും വിശാലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വാഹനങ്ങളുടെ വണ്‍വേ സംവിധാനം ഭക്തജന തിരക്ക് കണക്കിലെടുത്ത് തീരുമാനിക്കും. കുമളി ടൗണില്‍ പാര്‍ക്കിങ്ങിനുവേണ്ടി സ്ഥലം കണ്ടെത്തും. മോട്ടോര്‍ വാഹന വകുപ്പിന്റെ ആറ് ടീം 24 മണിക്കൂറും പെട്രോളിങ് നടത്തും. ഭക്ഷണത്തിന് ഉയര്‍ന്ന വില ഈടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകും. ബ്രേക്ക് ഡൗണ്‍ ആകുന്ന  വാഹനങ്ങള്‍ നന്നാക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. ഇരു സംസ്ഥാനങ്ങളുമായി സഹകരിച്ച് ശബരിമല തീര്‍ഥാടകര്‍ക്ക് സുഗമമായ മണ്ഡലകാലം ഒരുക്കുമെന്ന് കലക്ടര്‍മാര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോക്ടര്‍ ദിനേശന്‍ ചെറുവാട്ട്, തേനി കലക്ടര്‍ വി ശിവകൃഷ്ണമൂര്‍ത്തി, ജില്ലാ പൊലീസ് മേധാവി ഡോ. എ നസീം, എഡിഎം മിനി കെ ജോണ്‍, ഇടുക്കി ആര്‍ഡിഒ എസ് ശ്രീജിത്ത്, ഉത്തമപാളയം ആര്‍ഡിഒ സെയ്ദ് മുഹിയുദീന്‍, തേനി എഡിഎസ് പി എന്‍ മഹേഷ്, ഇടുക്കി ഡിവൈഎസ്പി രാജന്‍ കെ അരമന, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍ ഷൈനി, ജില്ലാ സപ്ലൈ ഓഫീസര്‍ ജി ബീനഭദ്രന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow