നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിലെ ജമ്പിങ് മാറ്റുകള്‍ നശിക്കുന്നു

നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിലെ ജമ്പിങ് മാറ്റുകള്‍ നശിക്കുന്നു

Oct 18, 2026 - 16:38
 0
നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിലെ ജമ്പിങ് മാറ്റുകള്‍ നശിക്കുന്നു
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ജമ്പിങ് മാറ്റുകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. മത്സരങ്ങള്‍ക്കു ശേഷം മാറ്റുകള്‍ സുരക്ഷിതമായി എടുത്തുവെക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് പ്രതിസന്ധിയാകുന്നത്. സ്റ്റേഡിയം കോംപ്ലക്‌സില്‍ നിരവധി മുറികളുണ്ടെങ്കിലും കായിക ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ മുറി വിട്ടുനല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. നാലുലക്ഷത്തിലധികം രൂപ ചെലവഴിച്ച് എത്തിച്ച മാറ്റുകളാണ് മഴയും വെയിലുമേറ്റ് സ്റ്റേഡിയത്തില്‍ കിടക്കുന്നത്. വെള്ളമിറങ്ങി ഇവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചുതുടങ്ങി. മത്സരങ്ങള്‍ക്കുശേഷം പ്രത്യേക സ്റ്റാന്‍ഡില്‍ എടുത്തുവെക്കേണ്ട മാറ്റുകളുടെ വിവിധ ലെയറുകളിലേക്ക് വെള്ളം ഇറങ്ങുന്ന അവസ്ഥയാണുള്ളതെന്നും ഉടന്‍ സുരക്ഷിതമാക്കിയില്ലെങ്കില്‍ പൂര്‍ണമായും നശിച്ചുപോകുമെന്നും കായിക അധ്യാപകര്‍ പറയുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow