കട്ടപ്പനയില്‍ ജന്തര്‍മന്തര്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മക്ക് നേരെ ബിജെപി പ്രതിഷേധം

കട്ടപ്പനയില്‍ ജന്തര്‍മന്തര്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മക്ക് നേരെ ബിജെപി പ്രതിഷേധം

Oct 18, 2026 - 17:31
 0
കട്ടപ്പനയില്‍ ജന്തര്‍മന്തര്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മക്ക് നേരെ ബിജെപി പ്രതിഷേധം
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ സാംസ്‌കാരിക സംഘടനകള്‍ നടത്തിയ ജന്തര്‍മന്തര്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മയ്ക്ക് നേരെ ബിജെപി പ്രതിഷേധം. 'രാജ്യമാകെ ജന്തര്‍ മന്തര്‍ ആകുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തി പുരോഗമന കലാസാഹിത്യ സംഘം, ദര്‍ശന, യുവകലാസാഹിതി, കല, കെപിസിസി സംസ്‌കാര സാഹിതി എന്നിവയുടെ നേതൃത്വത്തിലാണ് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചത്. നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനംചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ അധ്യക്ഷനായി. ഇ ജെ ജോസഫ്, കാഞ്ചിയാര്‍ രാജന്‍, കെ ആര്‍ രാമചന്ദ്രന്‍, വിഎസ് ദീപു, ആര്‍ മുരളീധരന്‍, കെ എ മണി, ടി കെ വാസു, ഷാജി ചിത്ര, കെ ആര്‍ രാജേന്ദ്രന്‍, സിജു ചക്കുംമുട്ടില്‍, ജാക്‌സണ്‍ സ്‌കറിയ തുടങ്ങിയവര്‍ പങ്കെടുത്തു. നേതാക്കള്‍ സംസാരിക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി സദസ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ബിജെപി പ്രവര്‍ത്തകരെ മാറ്റിയതോടെയാണ് സംഘര്‍ഷം ഒഴിവായത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കൈയേറ്റ ശ്രമത്തിനെതിരെ നാളെ ഡിവൈഎഫ്ഐ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow