ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റ് കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ തുടങ്ങി 

ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റ് കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ തുടങ്ങി 

Mar 3, 2026 - 15:22
 0
ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റ് കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ തുടങ്ങി 
This is the title of the web page

ഇടുക്കി: കൊച്ചിന്‍ സര്‍വകലാശാലയും പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയും ഇടുക്കി ബിആര്‍സിയും ചേര്‍ന്ന് നടത്തുന്ന ക്രിയേറ്റീവ് ഫെസ്റ്റിന് കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പഠനത്തിനൊപ്പം വിദ്യാര്‍ഥികളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണര്‍. ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതി പ്രകാരം ജില്ലയില്‍ ആദ്യഘട്ടത്തില്‍ 14 സ്‌കൂളുകള്‍ക്കും രണ്ടാംഘട്ടത്തില്‍ 18 സ്‌കൂളുകള്‍ക്കും 6 ലക്ഷം രൂപ വീതം നല്‍കി. ഫാഷന്‍ ഡിസൈനിങ്, പ്ലംബിങ്, ബഡ്ഡിങ്, ലെയറിങ്, ഗ്രാഫ്റ്റിങ്, കുക്കിങ്, ഇലക്ട്രോണിക്‌സ്, വുഡ് വര്‍ക്ക് എന്നിങ്ങനെ ലൈവ് സെഷനുകളുടെ പ്രദര്‍ശനങ്ങളും നടന്നു. മേളയില്‍ മികച്ച വിജയം കൈവരിച്ച സ്‌കൂളുകള്‍ക്ക് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. 
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി അധ്യക്ഷനായി. എസ്എസ്‌കെ പ്രോഗ്രാം ഓഫീസര്‍ ബിനുമോന്‍ കെ എ, വാര്‍ഡ് കൗണ്‍സിലര്‍ ടിജി എം രാജു, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആന്‍സണ്‍ ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി രാജശേഖരന്‍, ഡോ.ജസ്‌ന, ഷാജി മോന്‍ കെ ആര്‍, മിനി ഐസക്ക്, സിന്ധു വി ഡി, റെജികുമാര്‍ പി എന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow