ഇടുക്കി ചൂര്‍ണി ചാരിറ്റബിള്‍ ട്രസ്റ്റ് ഓണകിറ്റ് വിതരണം ചെയ്തു
ഇടുക്കി ചൂര്‍ണി ചാരിറ്റബിള്‍ ട്രസ്റ്റ് ഓണകിറ്റ് വിതരണം ചെയ്തു
ഇടുക്കി: ചൂര്‍ണി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 101 കുടുംബങ്ങള്‍ക്ക് ഓണകിറ്റുകളും ഓണപുടവയും വിതരണം ചെയ്തു. ഗാന്ധിനഗര്‍ വിജ്ഞാന്‍ വാടിയില്‍ നടന്ന പരിപാടി ഇടുക്കി എസ്എച്ച്ഒ
സന്തോഷ് സജീവ് ഉദ്ഘാടനം ചെയ്തു. 2017 മുതല്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ചൂര്‍ണി ചാരിറ്റബിള്‍ ട്രസ്റ്റ്. ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയചന്ദ്രന്‍ ജി വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ കലേഷ് സി ജി അധ്യക്ഷനായി.ഇടുക്കി എസ്‌ഐ സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി ജോസഫ് ജോര്‍ജ്, ഇടുക്കി ഫയര്‍ഫോഴ്‌സ് ഓഫീസര്‍ അഖില്‍, ജോയിന്റ് ആര്‍ടിഒ ഉല്ലാസ് ജോയിസ്, പി കെ ജയന്‍, പ്രഫാസ് പി.സലിം, പ്രഭാ തങ്കച്ചന്‍, റ്റിന്റ സുബാഷ്, ചെറുതോണി പ്രസ് ക്ലബ് പ്രസിഡന്റ് ഔസേപ്പച്ചന്‍ ഇടക്കുളം, സത്യസായി ബാബ ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

